ആലപ്പുഴ: കെ ബി ഗണേശ് കുമാർ എംഎൽഎക്കെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേശ് കുമാറിനെ മന്ത്രിയാക്കി മുഖം മിനുക്കാൻ നോക്കിയാൽ വെളുക്കാൻ തേച്ചത് പാണ്ടായത് പോലെയാകുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കണിച്ചുകുളങ്ങരയിലെ വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഗണേശിനെ മന്ത്രിയാക്കാനുള്ള എൽഡിഎഫിന്റെ നീക്കത്തിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
സ്വഭാവ ശുദ്ധിയില്ലാത്തവരെയാണോ മന്ത്രിയാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഉടുപ്പ് മാറുന്നതുപോലെ ഭാര്യയെ മാറുന്നയാളാണ് ഗണേശ്. ഭാര്യയുടെ അടിമേടിക്കുന്നയാളാണിത്. ഗണേശ് കുമാറും അച്ഛനും കൂടി ട്രാൻസ്പോർട്ട് വകുപ്പ് തന്നെ മുടിപ്പിച്ചു. വകുപ്പ് ചോദിച്ച് മേടിക്കുന്നത് കറന്നു കുടിക്കാനാണ്. താനിത് പറയുന്നത് ഈ രാജ്യത്ത് നേര് പറയാനെങ്കിലും ഒരാൾ വേണ്ടേ എന്നതുകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

