കാലുപൊട്ടി ചോരയൊലിച്ചിട്ടും ഘോഷയാത്ര തുടർന്നു. ആനയുടെ കാലിൽ അള്ളുവച്ച് നടത്തിയതാണ് കാരണം.കാലില്‍ അള്ളുവച്ച് കിലോമീറ്ററുകളോളം നടത്തിച്ച് ആനയോട് ക്രൂരത കാണിച്ചു. പാറശ്ശാലയിലെ നവരാത്രിഘോഷയാത്രയ്ക്കിടെയാണ് സംഭവം. പാറശ്ശാല ശിവശങ്കരനെന്ന ആനയോടാണ് ഇത്തരത്തില്‍ ക്രൂരത കാട്ടിയത്. ആന പ്രശ്‌നക്കാരനായതുകൊണ്ടാണ് കാലില്‍ അള്ളുവച്ചതെന്നാണ് പാപ്പാന്മാരുടെ വിശദീകരണം. ആന പലപ്പോഴും മദപ്പാടിന്റെ ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നെന്നും ഒരാളുടെ മരണത്തിന് വരെ ഈ ആന കാരണമായിരുന്നെന്നും അതിനാലാണ് അള്ളിട്ട് നടത്തിച്ചതെന്നാണ് പാപ്പാന്മാരുടെ വിശദീകരണം. ഘോഷയാത്രയില്‍ ആനയുടെ അവസ്ഥ കണ്ട നാട്ടുകാരാണ് പൊലീസിനേയും വനംവകുപ്പിനേയും വിവരമറിയിച്ചത് തുടർന്നാണ് ഈ സംഭവം പുറത്തറിയുന്നത്. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്നും ഇതേ തുടർന്ന് യാതൊരു തീരുമാനവും സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നുന്നു.
ഉത്സവങ്ങളെ പ്രതിനിധീകരിച്ചാണ് ആനകൾ എഴുന്നള്ളുന്നത്. എന്നാൽ ഇത്തരം ആഘോഷങ്ങൾക്ക് മാത്രം ആനകളെ ഉപയോഗപ്പെടുമ്പോൾ, കാഴ്ചവസ്തുവായി മാറുകയാണ് ഓരോ ജീവനും. മൃഗങ്ങളെ ക്രൂരതയിൽ നിന്ന് സംരക്ഷിക്കുന്നതിനായുള്ള നിയമങ്ങൾ ഉണ്ടായിരുന്നിട്ടും, കേരളത്തിലെ പല ക്ഷേത്രങ്ങളും അവയുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുക്കാതെ ഈ മൃഗങ്ങയുടെ ഘോഷയാത്രകൾ സംഘടിപ്പിക്കുന്നത് തുടരുന്നു. ക്ഷേത്രങ്ങൾ ഉൾപ്പെടെ ബന്ദികളാക്കിയ ആനകളുടെ ഉടമകൾ മൃഗത്തെ ഉപദ്രവിക്കുകയോ ശിക്ഷിക്കുകയോ ചെയ്താൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് സുപ്രീം കോടതി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നിരിക്കെയാണ് പാറശ്ശാലയിലെ ഈ സംഭവം. ആനയെ അള്ളിട്ട് നടത്തിക്കരുതെന്ന കോടതി നിര്‍ദേശം കാറ്റില്‍പ്പറത്തിയാണ് പാറശ്ശാലയില്‍ ആനയോട് ക്രൂരത കാണിച്ചത്. കിലോമീറ്ററുകള്‍ നടത്തുന്നതിന് ഏറെ മുന്‍പ് തന്നെ ആനയുടെ കാലില്‍ അള്ളുണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ആനയുടെ കാല്‍ മുറിഞ്ഞ് ചോര വന്നിട്ടും അതില്‍ മരുന്നിട്ടാണ് ആനയെ നടത്തിച്ചിരുന്നതെന്നും നാട്ടുകാർ പറയുന്നു .
മനുഷ്യത്വം നശിക്കുന്ന നിമിഷങ്ങളായി നമുക്കീ സംഭവത്തെ പറയുവാൻ കഴിയും. ശാരീരികമായും മാനസികമായും ഒരു ജീവിയെ നോവിക്കുന്നതിലൂടെ അവരുടെ പ്രവണതകൾ എങ്ങനെയാണ് ഇല്ലാതെ ആകുന്നത്? മൃഗസ്നേഹികൾ കൂട്ടക്കരച്ചിലിട്ടു നിലവിളിക്കുമ്പോഴും അവരുടെ സംരക്ഷണത്തിനായി പോരാടുമ്പോഴും ചിലർ അതേ സ്ഥാനത്തു നിന്നായിരിക്കും കേരളത്തിലെ പ്രമുഖ ആഘോഷങ്ങളിൽ ഒന്നായ തൃശൂർ പൂരത്തിനായി അണിനിരക്കുന്നതും. ഉത്സവത്തിന് കാതടിപ്പിക്കുന്ന ബഹളങ്ങള്‍ക്കിടെ എഴുന്നള്ളിപ്പെന്ന പേരിലും തല്ലി തടി പിടിപ്പിച്ചും ആനകള്‍ക്ക് നേരെ നടത്തുന്ന ക്രൂരതകള്‍ക്ക് കയ്യും കണക്കുമില്ല.
ആനകളോടുള്ള ക്രൂരത തടയുന്നതിനായി 2003 ൽ കേരളം ക്യാപ്റ്റീവ് എലിഫന്റ്സ് (മാനേജ്മെന്റ്സ് & മൈന്റൈനെൻസ് ) രൂപീകരിച്ചിരുന്നു. 2012ൽ ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നു. ബന്ധികള്ക്കുന്ന ആനകളെ വിനോദസഞ്ചാരത്തിന്റെ പേരിലും പീടിപ്പിക്കണതായി നാം കാണുന്നു. ചത്തൊടുക്കുന്ന ഭൂരിഭാഗം ആനകളും ക്രൂരമായ പീഡനത്താലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.നിയമങ്ങൾ മറക്കുകയും അതോടൊപ്പം മനുഷ്യത്തെ മറക്കുകയും ചെയ്തു കൊണ്ടാണ് പലരും മൃഗസംരക്ഷണമെന്ന പേരിൽ ഒളിഞ്ഞിരിക്കുന്നത്. ഇനിയൊരു കൊടുംക്രൂരതയും ഒരു ജീവനും ഉണ്ടാകാതിരിക്കട്ടെ. മൃഗ സംരക്ഷണവകുപ്പ് വേണ്ട നടപടികൾ എടുത്ത്, ഇനിയുള്ള ജീവനുകൾക്ക് കാവലാകണം.
