വിഴിഞ്ഞം തുറമുഖത്തിന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് യുഡിഎഫ് കണ്‍വീനര്‍

വിഴിഞ്ഞം തുറമുഖത്തിന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. യുഡിഎഫ് സര്‍ക്കാരിന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും വികസനകാഴ്ചപ്പാടോടുള്ള ചിന്താബോധവും മനക്കരുത്തിന്റെയും ശ്രമഫലമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാക്കിയെതെന്ന് ഹസൻ പറഞ്ഞു.

പ്രതിപക്ഷത്തായിരുന്ന എല്‍ഡിഎഫിന്‍റെ എതിര്‍പ്പുകളും അരോപണങ്ങളും അതിജീവിച്ചാണ് ഉമ്മന്‍ചാണ്ടി ഈ പദ്ധതിയുമായി മുന്നോട്ട് പോയത്.അന്ന് തുറമുഖ വകുപ്പിന്‍റെ ചുമതലയുണ്ടായിരുന്ന മന്ത്രി കെ.ബാബു അതിന് എല്ലാ പിന്തുണയും നല്‍കി ഒപ്പം നിന്നു.

ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർട്യത്തിന്റെ കൂടി പ്രതീകമാണ് വിഴിഞ്ഞം തുറമുഖം എന്നും കൂട്ടിച്ചേർത്തു. ഉമ്മന്‍ചാണ്ടി ഈ പദ്ധതിയുമായി മുന്നോട്ട് പോയത്. വികസനത്തിനായി എല്ലായെപ്പോഴും ഒപ്പമുണ്ടായിരിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ഉമ്മൻ ചാണ്ടിയോടുള്ള സ്‌മരണയായി വിഴിഞ്ഞം തുറമുഖത്തിന് അദ്ദേഹത്തിന്‍റെ പേര് നല്‍കുകയാണ് ഏറ്റവും വലിയ ആദരമെന്നും ഹസന്‍ പറഞ്ഞു.