വീണ്ടും മാറ്റിവെച്ചു; എസ്എൻസി ലാവലിൻ കേസ് സുപ്രീം കോടതി ഇന്നും പരിഗണിച്ചില്ല

ന്യൂഡൽഹി: സുപ്രീം കോടതി ഇന്നും എസ്എൻസി ലാവലിൻ കേസ് പരിഗണിച്ചില്ല. ഇന്നത്തേക്ക് കേസ് ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും തിരക്ക് കാരണം കേസ് പരിഗണിക്കാൻ സുപ്രീം കോടതിക്ക് സമയം ലഭിച്ചില്ല. ഇതേ തുടർന്ന് കേസ് വീണ്ടും മാറ്റിവക്കുകയായിരുന്നു.

പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇന്ന് രാവിലെ മുതൽ സുപ്രീം കോടതിയിൽ കേസ് പരിഗണിക്കുന്ന ബഞ്ച് മറ്റൊരു കേസിൽ വാദം കേട്ടിരുന്നു. ഈ കേസ് വാദം നീണ്ടുപോയതിനാലാണ് ലാവലിൻ കേസ് അടക്കമുള്ള കേസുകൾ പരിഗണിക്കാൻ സമയം കിട്ടാതിരുന്നത്. ലാവലിൻ കേസ് സുപ്രീം കോടതി മാറ്റിവെയ്ക്കുന്നത് 35-ാം തവണയാണ്.

ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ സിബിഐയുടെ അസൗകര്യത്തെ തുടർന്നാണ് കേസ് മാറ്റിവച്ചത്. സിബിഐക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു മറ്റൊരു കേസിൽ തിരക്കിലായിരുന്നു.