ന്യൂഡൽഹി: ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി ഒരിക്കൽ കൂടി അധികാരത്തിൽ വന്നാൽ രാജ്യത്തിന്റെ തകർച്ച സംഭവിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ ഈ നിർബന്ധ ബുദ്ധിയോടെ പ്രവർത്തിക്കും. കോൺഗ്രസിന് തികഞ്ഞ വിജയ പ്രതീക്ഷയുണ്ട്. ഇന്ത്യ മുന്നണിയിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ സമയമുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങൾ ഇന്ന് ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

