ശ്രീകുമാരൻ തമ്പിയ്ക്ക് വയലാർ അവാർഡ്; പുരസ്കാരം ജീവിതം ഒരു പെൻഡുലം എന്ന ആത്മകഥയ്ക്ക്

തിരുവനന്തപുരം: സിനിമാ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയ്ക്ക് വയലാർ അവാർഡ്. ‘ജീവിതം ഒരു പെൻഡുലം’ എന്ന ആത്മകഥയ്ക്കാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ നിർമ്മിച്ച വെങ്കല ശിൽപവുമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. വയലാർ രാമവർമയുടെ ചരമ വാർഷിക ദിനമായ ഒക്ടോബർ 27ന് അദ്ദേഹത്തിന് പുരസ്‌കാരം നൽകും.

ആയിരക്കണക്കിന് സിനിമകൾക്ക് അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 85 സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതി. നേരത്തെ ജെ സി ഡാനിയേൽ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. മലയാള സിനിമക്ക് നൽകിയ സമഗ്രസംഭാവനകളെ മുൻനിർത്തിയായിരുന്നു പുരസ്‌കാരം.