അച്ചടക്ക നടപടി എടുത്തവരെ തിരിച്ചെടുക്കണം; കെപിസിസി നേതൃത്വത്തിന് കത്ത് നൽകി എ ഗ്രൂപ്പ്

തിരുവനന്തപുരം: അച്ചടക്ക നടപടി എടുത്തവരെ തിരിച്ചെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് എ ഗ്രൂപ്പ്. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് കത്ത് നൽകിയിരിക്കുകയാണ് ബെന്നി ബെഹ്നാനും കെ സി ജോസഫും.

പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, പത്തനംതിട്ട മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സജി പി ചാക്കോ, കെപിസിസി മുൻ സെക്രട്ടറി എം എ ലത്തീഫ് ഉൾപ്പെടെയുള്ളവരെ തിരിച്ചെടുക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.