റിപോ നിരക്കിൽ മാറ്റം വരുത്താതെ നിലനിർത്തി റിസർവ് ബാങ്ക്

ന്യൂഡൽഹി: റിപോ നിരക്കിൽ മാറ്റം വരുത്താതെ നിലനിർത്തി റിസർവ് ബാങ്ക്. റിപോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന് ആർബിഐ അറിയിച്ചു.

കേന്ദ്ര ബാങ്ക് കൈക്കൊള്ളുന്ന അനുബന്ധ നയങ്ങളാൽ സമ്പദ് ഘടനയിൽ ആവശ്യമായ ചലനങ്ങൾ നിലനിർത്തുവാൻ കഴിയുമെന്ന് റിസർവ് ബാങ്ക് ഗവർണ്ണർ വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ സാമ്പത്തിക നയ അവലോകന സമയത്ത് കൊണ്ടുവന്ന അധിക ക്യാഷ് റിസർവ് റേഷ്യോ (I-CRR) നാളത്തോടെ പൂർണമായും പിൻവലിക്കാനാണ് തീരുമാനം. ഇത് പിൻവലിക്കുന്നതോടെ 1.1 ലക്ഷം കോടി രൂപ വീണ്ടും സമ്പദ് ഘടനയിലേക്ക് തിരിച്ചെത്തും. ഇത് സമ്പദ് ഘടനയിൽ പണലഭ്യത വർദ്ധിപ്പിക്കുകയൂം വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധർ കണക്കാക്കുന്നത്.