ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കേന്ദ്ര സർക്കാർ പ്രതിപക്ഷത്തെ നേതാക്കളെ ലക്ഷ്യമിടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ്ങിനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തതിലാണ് അദ്ദേഹം ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്.
ജനാധിപത്യ മൂല്യങ്ങളും തത്വങ്ങളും ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. ഇത്തരം നടപടികളെ അപലപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അവർക്ക് ഭയമാണ്. അതുകൊണ്ടാണ് പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇത്തരം ഭീഷണികൾ ഉയർത്തുന്നത്. കേന്ദ്രമായാലും സംസ്ഥാനമായാലും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാവരിലേക്കും കേന്ദ്ര സർക്കാറിന്റെ ഇത്തരം നടപടികൾ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

