ജവാന് സിനിമ ഓസ്കറിന് അയയ്ക്കാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പവടുത്തി സംവിധായകൻ അറ്റ്ലി. ആഗോള ബോക്സ്ഓഫിസില്‍ ചിത്രം ആയിരം കോടി ക്ലബ്ബിലേക്ക് എത്താൻ പോകുന്ന വേളയിലാണ് അറ്റ്ലിയുടെ പ്രതികരണം. ജവാന് ആഗോളതലത്തിലുള്ള അവാര്‍ഡ് വേദികളില്‍ എത്തിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും ഇത് സംബന്ധിച്ച് ഷാറുഖുമായി സംസാരിക്കുമെന്നും അറ്റ്ലി പറഞ്ഞു.
ജവാൻ ഓസ്കാർ പോലുള്ള വേദികളിൽ എത്തിക്കാൻ ആഗ്രഹം ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘‘തീര്‍ച്ചയായും ‘ജവാൻ’ അവിടെ എത്തണം. എല്ലാ കാര്യങ്ങളും ശരിയായി വന്നാല്‍ അത് നടക്കും. ചിത്രത്തില്‍ പ്രവര്‍ത്തിച്ച എല്ലാവരും സാങ്കേതിക പ്രവര്‍ത്തകര്‍ മുതല്‍ ചിത്രത്തില്‍ പ്രവര്‍ത്തിച്ച ഒരോരുത്തരും ഓസ്കര്, ഗോള്‍ഡന്‍ ഗ്ലോബ്, ദേശീയ പുരസ്കാരം ഇതെല്ലാം മുന്നിൽ കണ്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. എനിക്ക് ഓസ്കറിലേക്ക് ജവാന് എത്തിക്കാന്‍ താല്‍പ്പര്യമുണ്ട്. ഈ അഭിമുഖം ഷാറുഖ് സർ കാണുമെന്നാണ് എന്റെ പ്രതീക്ഷ. ഞാന്‍ ഷാറുഖ് സാറിനോടും ചോദിക്കും, സര് നമുക്ക് ചിത്രം ഓസ്കറിന് കൊണ്ടു പോയാലോയെന്ന്? എന്നാണ് അറ്റ്ലീ പറഞ്ഞത്.
ചിത്രമെന്തായാലും സകല റെക്കോഡുകളും തകർത്ത് ബോക്സ്ഓഫീസിൽ മുന്നേറുകയാണ്. ഇനിയും കുറച്ചു ദിവസത്തിനുള്ളിൽ ജവാൻ 1000 കോടി ക്ലബ്ബിൽ കയറും എന്നാണ് പ്രതീക്ഷിക്കുന്നത്.

