കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ഞായറാഴ്ച മുതൽ ഓടിത്തുടങ്ങാൻ സാധ്യത. കാസർഗോഡ് നിന്നും ആലപ്പുഴ വഴി തിരുവന്തപുരത്തേക്കാണ് രണ്ടാം വന്ദേഭാരത് സർവീസ് നടത്തുക. പാലക്കാട് ഡിവിഷന് കീഴിലായിരിക്കും ട്രെയിനിന്റെ പ്രവർത്തനങ്ങൾ. സെപ്തംബര് 24 നു പ്രധാന മന്ത്രി മൻകി ബാത്ത് പ്രഭാഷണത്തിന് ശേഷം ഉത്ഘാടനം നിർവഹിക്കും എന്നാണ് നിലവിലെ റിപോർട്ടുകൾ. അതെ ദിവസം രാജ്യത്തു 9 വന്ദേഭാരത് ട്രെയിനുകളാണ് ഉത്ഘാടനം ചെയ്യുക.
ഏഴ് മണിക്ക് കാസർഗോഡ് നിന്നും യാത്ര തിരിക്കുന്ന ട്രെയിൻ 3. 05 നു തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തു നിന്നും 4. 05 നു പുറപ്പെടുന്ന ട്രെയിൻ രാത്രി 11. 55 നു കാസർഗോഡ് എത്തും. ആഴ്ചയിൽ ആറു ദിവസം സർവീസ് ഉണ്ടാവും. ഓണസമ്മാനമായി വന്ദേ ഭാരത് എത്തും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്

