‘ഇന്ത്യ’ മുന്നണിയെന്ന പ്ലാറ്റ്‌ഫോം ആകാം; സംഘടനാ രൂപത്തോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ‘ഇന്ത്യ’ മുന്നണിയെന്ന പ്ലാറ്റ്‌ഫോം ആകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ അതിന്റെ പേരിൽ സംഘടനാ രൂപത്തോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏകോപന സമിതി എന്നത് സംഘടനാ രൂപമാണ്. അതിനോട് യോജിപ്പില്ല. ഇന്ത്യ മുന്നണിയുടെ ചർച്ചകളിൽ സിപിഎം നേതാക്കൾ പങ്കെടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഏതെങ്കിലും വ്യക്തിയ്‌ക്കോ സംസ്ഥാനത്തിനോ മാത്രമായി പ്രത്യേക തീരുമാനത്തിലെത്തുന്ന പാർട്ടിയല്ല സിപിഎം. പാർട്ടിയിൽ പൊതു അഭിപ്രായമാണ് ബാധകം. ഇന്ത്യ മുന്നണിയുടെ ഏകോപന സമിതിയിലേക്ക് നേതാക്കളെ അയക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചിരുന്നെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.