പട്ടികജാതി പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പ്; മിന്നൽ പരിശോധനയുമായി വിജിലൻസ്

തിരുവനന്തപുരം: സംസ്ഥാനത്ത് മിന്നൽ പരിശോധനയുമായി വിജിലൻസ്. പട്ടികജാതി പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പാക്കാനാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. ‘ഓപ്പറേഷൻ പ്രൊട്ടക്ടർ’ എന്ന പേരിലാണ് പരിശോധന നടക്കുന്നത്. പട്ടികജാതി വിഭാഗങ്ങൾക്കുള്ള വിവിധ പദ്ധതികൾ അർഹരായവർക്ക് ലഭിക്കുന്നുണ്ടോയെന്ന് അറിയുകയാണ് പരിശോധനയുടെ ലക്ഷ്യം.

സംസ്ഥാന സർക്കാർ പട്ടികജാതി വിഭാഗക്കാർക്കായി നടപ്പിലാക്കുന്ന പദ്ധതികളായ വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ ധനസഹായം, വിവിധ സ്‌കോളർഷിപ്പുകൾ, തൊഴിലിനും പരിശീലനത്തിനുമുള്ള വിവിധ പദ്ധതികൾ, ഭവന നിർമ്മാണ പദ്ധതികൾ, പഠന മുറികളുടെ നിർമ്മാണം തുടങ്ങിയവ അർഹരായ പട്ടികജാതിക്കാർക്ക് ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.

”ഓപ്പറേഷൻ പ്രൊട്ടക്ടർ” എന്ന പേരിൽ പദ്ധതികൾ നടപ്പിലാക്കുന്ന 46 ബ്ലോക്ക് പഞ്ചായത്തുകളിലെയും, 10 മുൻസിപ്പാലിറ്റികളിലെയും, അഞ്ച് കോർപ്പറേഷനുകളിലെയും, പട്ടികജാതി വികസന ഓഫീസർമാരുടെയും അനുബന്ധ സെക്ഷനുകളിലുമാണ് പരിശോധന നടന്നത്.