തിരുവനന്തപുരം: മാസപ്പടി വിവാദം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കരിമണൽ കമ്പനി സിഎംആർഎൽ ഡയറിയിലെ പേര് പി വി താനല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഒരുപാട് പി വി മാർ ഉണ്ടല്ലോയെന്ന് മാസപ്പടി വിവാദത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.
തന്നെ ഇടിച്ചു താഴ്ത്താൻ കുടുംബാംഗങ്ങളെ പോലും വലിച്ചിഴയ്ക്കുകയണെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല. എങ്ങനെയെങ്കിലും പിണറായി വിജയനെ ഇടിച്ച് താഴ്ത്തണം, അതിന് കുടുംബാംഗങ്ങളെ ഉപയോഗിക്കുന്ന ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, സേവനം നൽകാതെയല്ലേ വീണയുടെ സ്ഥാപനത്തിന് സിഎംആർഎൽ പണം നൽകിയത് എന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. സിഎംആർഎൽ സിഎഫ്ഒയേ താൻ കണ്ടിട്ടേയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാത്യു കുഴൽ നാടന്റെ ആരോപണത്തിന് മറുപടി പറയാത്തത് എന്താണെന്ന ചോദ്യത്തിന് മാധ്യമങ്ങളോടെ വിഷമം തനിക്ക് മനസിലായെന്നും മാത്യു കുഴൽനാടന് മാത്രമല്ല ആർക്കും മറുപടി പറയാതിരുന്നിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

