മന്ത്രി കെ രാധാകൃഷ്‌ണന്റെ ജാതി വിവേചന വെളിപ്പെടുത്തൽ ഏറെ ചർച്ചകൾക്ക് വഴി വച്ചിരുന്നു ഇപ്പോഴിതാ വിഷയത്തിൽ വിശിദീകരണവുമായി എത്തിയിരിക്കുകയാണ് അഖില കേരള തന്ത്രി സമാജം. മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണ്. പൂജാരി ദേവപൂജകഴിയുന്ന വരെ ആരെയും സ്പർശിക്കാറില്ല. ഇക്കാര്യത്തിൽ ബ്രാഹ്മണ അബ്രാഹ്മണ വ്യത്യാസമില്ല. ശുദ്ധി പാലിക്കുന്നത് ജാതി തിരിച്ചല്ലെന്നും അഖില കേരള തന്ത്രി സമാജം വ്യക്തമാക്കി. മാസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ ഇപ്പോൾ വിവാദമുണ്ടാക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും തന്ത്രി സമാജം വാർത്താകുറിപ്പിൽ പറയുന്നു.
ഒരു ക്ഷേത്രത്തിൽ ഉത്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ജാതി വിവേചനം നേരിട്ടെന്നു മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത്. ആ സമീപനത്തിന് അതെ വേദിയിൽ വച്ച് തന്നെ മറുപടി നൽകിയതായും മന്ത്രി പറഞ്ഞിരുന്നു. കോട്ടയത്ത് ഭാരതീയ വേലൻ സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കൊമ്പോഴായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ.

