ചെന്നൈ: അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലിറങ്ങി. തമിഴ്‌നാട് മേഖലയിലെ മാഞ്ചോലയിലെ എസ്റ്റേറ്റിലാണ് അരിക്കൊമ്പൻ എത്തിയത്. രണ്ടായിരത്തോളം തൊഴിലാളികളുള്ള മേഖലയാണിത്.
അരിക്കൊമ്പൻ ഇപ്പോൾ ഉള്ളത് ആനയെ തുറന്നുവിട്ട സ്ഥലത്തു നിന്ന് 25 കിലോമീറ്റർ അകലെയാണ്. കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് അരിക്കൊമ്പൻ ഇത്രയും ദൂരം സഞ്ചരിച്ചത്. ഇന്നലെ രാത്രി മാത്രം അരിക്കൊമ്പൻ 10 കിലോമീറ്റർ നടന്നുവെന്ന വാർത്തകളാണ് പുറത്തു വരുന്നത്.
കുതിരവട്ടിയിലാണ് ഇപ്പോൾ അരിക്കൊമ്പൻ ഉള്ളത്. ആന കേരളത്തിൽ വരാൻ സാദ്ധ്യതയില്ലെന്നാണ് തമിഴ്‌നാട് വനംവകുപ്പ് വ്യക്തമാക്കുന്നത്.

