എ ഐ ക്യാമറ വിഷയത്തിൽ കെൽട്രോണിന് ആദ്യ ഗഡു നൽകാൻ അനുമതി ഹൈക്കോടതി. ആദ്യ ഗഡുവായ 11.75 കോടി കെൽട്രോണിന് നൽകാനാണ് ഉത്തരവായിരിക്കുന്നത്. ജൂൺ 23 മുതൽ എ ഐ ക്യാമറ പ്രവർത്തനം തുടങ്ങിയാതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.ഇതിന്റെ അടിസ്ഥാനത്തിലാണ് പണം നൽകാൻ കോടതി അനുമതി നൽകിയത്.എ ഐ ക്യാമാറ സ്ഥാപിച്ചതിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാക്കൾ സമർപ്പിച്ച ഹർജിയാണ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിൽ ഉളളത്.നേരത്തെ എഐ ക്യാമറയുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ഉയർന്നു വന്നത്തോടെയാണ് കരാറുകാർക്ക് പണം നൽകുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. ആ ഉത്തരവ് പുതുക്കികൊണ്ടാണ് ഇപ്പോൾ പണം നൽകാൻ കോടതി അനുമതി നൽകിയത്.
2023-09-19

