ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 73-ാം പിറന്നാൾ ദിനത്തിൽ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകൾ അറിയിച്ചത്. സിനിമാ താരങ്ങളും രാഷ്ട്രീയ പ്രവർത്തകരും സാധാരണ ജനങ്ങളും ഉൾപ്പെടെ ഒട്ടേറെ പേർ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു. മോദിക്ക് പിറന്നാൾ ആശംസ അറിയിച്ച് ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാനും രംഗത്തെത്തിയിരുന്നു. എക്‌സ് മാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം ആശംസ നേർന്നത്.
ബഹുമാനപ്പെട്ട പ്രധാനമന്ത്രി മോദിജിക്ക് സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സന്തോഷകരവും അരോഗ്യകരവുമായ ദിവസമായിരിക്കട്ടേ. ജോലിയിൽ നിന്ന് അവധിയെടുത്ത് കുറച്ച് ആഘോഷിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

