കരുവന്നൂർ ബാങ്ക് തട്ടിപ്പ് : വീണ്ടും ഇ ഡി റെയ്ഡ്

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. എറണാകുളത്തും തൃശൂരുമാണ് ഇഡി റെയ്ഡ് പുരോഗമിക്കുന്നത്. രണ്ട് ജില്ലകളിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രികരിച്ചാണ് റെയ്ഡ് നടക്കുന്നത്. എസി മൊയ്തീന്റെ ബിനാമി ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. അടുത്ത ദിവസം എ സിമൊയ്തീനോട് ചോദ്യം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുള്ള സാഹചര്യത്തിലാണ് ഇപ്പോൾ റെയ്ഡ് നടക്കുന്നത്.

മൊയ്തീന്റെയും ഭാര്യയുടെയും പേരിലുളള 28ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം ഇഡി മരവിപ്പിച്ചിരുന്നു. മുൻപ് നടത്തിയ റെയ്ഡുകളിൽ നിന്ന് ഏകദേശം 15 കോടി മൂല്യം വരുന്ന സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തിരുന്നു. കിരണ്‍ പിപി, സിഎം റഹീം, പി സതീഷ് കുമാര്‍, എം കെ ഷിജു എന്നിവരുടെ വീടുകളിലടക്കം നടത്തിയ പരിശോധനയിലാണ് സ്വത്തുക്കൾ പിടിച്ചെടുത്തത്. കഴിഞ്ഞ മാസം 31 ചോദ്യം ചെയ്യലിന് മൊയ്തീന്‍ ഹാജരായിരുന്നു.