ഭോപ്പാൽ: നർമ്മദാ നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഓംകാരേശ്വർ ഇനി അറിയപ്പെടാൻ പോകുന്നത് ആദിശങ്കരാചാര്യർ പ്രശസ്തമാക്കിയ അദ്വൈത വേദാന്ത തത്വചിന്തയുടെ ആഗോള കേന്ദ്രമായിട്ടായിരിക്കും. ഇവിടെ 108 അടി ഉയരത്തിൽ 28 ഏക്കറിലായി ആദിശങ്കരാചാര്യരുടെ ഭീമാകാരമായ സ്തംഭം നിർമ്മിക്കാൻ പോകുകയാണ്. ഇതിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നതോടെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ശക്തിപകരും.
ഏകത്വത്തിന്റെ പ്രതിമ ഈ പ്രതിമയ്ക്ക് പേര് നൽകിയിട്ടുള്ളത്. ഏകദേശം 2,000 കോടി രൂപയാണ് ഈ പ്രതിമയുടെ നിർമ്മാണത്തിന്റെ ചെലവ്. ആദിശങ്കരാചാര്യയെ 12 വയസ്സുള്ള ആൺകുട്ടിയായാണ് പ്രതിമ ചിത്രീകരിക്കുന്നുത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പ്രതിമയുടെ അനാച്ഛാദനം നിർവഹിക്കും.
ഒരു മ്യൂസിയം, പൂന്തോട്ടം, ഗുഫാ മന്ദിർ, അഭയ് ഘട്ട് എന്നിവയും പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്വൈത ലോക് എന്ന മ്യൂസിയത്തിന് പുറമെ ഈ പുരാതന തത്വചിന്തയെക്കുറിച്ച് ആഴത്തിൽ പഠിക്കാനും മനസ്സിലാക്കാനും സഹായിക്കുന്നതിന് ഒരു രാജ്യാന്തര വേദാന്ത ഇൻസ്റ്റിറ്റ്യൂട്ടും ഇവിടെ സ്ഥാപിക്കും.

