ന്യൂഡൽഹി: വനിത സംവരണ ബില്ലിന് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. ബുധനാഴ്ച്ച ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നൽകിയത്.
പാർലമെന്റിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പുവരുത്തുന്നതാണ് വനിതാസംവരണ ബിൽ. നിലവിലെ സംവരണ സീറ്റുകളിലും 33 ശതമാനം വനിതകൾക്ക് നൽകും. 2010 ൽ രാജ്യസഭ ബിൽ പാസാക്കിയിരുന്നു. ലോക്സഭയിൽ ബുധനാഴ്ച്ച ബിൽ പാസായി രാഷ്ട്രപതി ഒപ്പിടുന്നതോടെ ബിൽ നിയമമാകും.
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നതാണ് വനിതകൾക്ക് നിയമനിർമ്മാണ സഭകളിലും പാർലമെന്റിലും 33 ശതമാനം സംവരണം ഏർപ്പെടുത്തുമെന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ഇതുസംബന്ധിച്ച സുപ്രധാന തീരുമാനമെടുത്തത്.

