വനിതാ സംവരണം; ബിൽ നിയമമായാൽ കേരള നിയമസഭയിൽ ഉണ്ടാകുക 46 വനിതാ എംഎൽഎമാർ

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ എല്ലായിടത്തുമുള്ളത്. ബിൽ പാസായി നിയമം ആയാൽ ലോക്സഭയിലും രാജ്യസഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീ പ്രാതിനിധ്യം എത്ര സീറ്റിൽ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ പാർട്ടികൾ. ബിൽ നിയമമായാൽ അത് ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ സുപ്രധാന തീരുമാനമാകും.

33 ശതമാനം വനിതാ സംവരണമാണ് ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. വനിതാ സംവരണ നിയമം രാജ്യത്ത് ഉടനീളം നടപ്പിലാകുന്നതോടെ കേരള നിയമസഭയിൽ 46 വനിതാ എംഎൽഎമാർ ഉണ്ടാകും. നിലവിലെ കേരള നിയമസഭയിൽ 11 വനിതകളാണുള്ളത്. ഭരണപക്ഷത്ത് പത്ത് വിനതകളും പ്രതിപക്ഷത്ത് ഒരു വനിതയുമാണുള്ളത്. ബിൽ നിയമം ആയാൽ ലോക്‌സഭയിലേക്ക് കേരളത്തിൽ നിന്നുള്ള 20 എംപിമാരിൽ ആറ് പേർ വനിതകൾ ആയിരിക്കും. നിലവിൽ ഏക വനിതാ പ്രതിനിധിയായി കേരളത്തിൽ നിന്ന് ലോക്സഭയിലുള്ളത് രമ്യാ ഹരിദാസ് എംപി മാത്രമാണ്.

ബിൽ നിയമമാകുകയാണെങ്കിൽ നിലവിലെ ലോക്‌സഭാ അംഗങ്ങളുടെ കണക്ക് വച്ച് ഇനി മുതൽ 179 വനിതാ പ്രതിനിധികൾ ഉണ്ടാകും.