ബാരാമുള്ളയിൽ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു.

ബാരാമുള്ളയിൽ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു.

സെപ്റ്റംബർ 16 ന് നടന്ന വടക്കൻ കാശ്മീരിലെ ബാരാമുള്ള ജില്ലയിൽ നടന്ന തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു.

തീവ്രവാദികൾ ഒളിച്ചിരുന്ന ഉറിയയിലെ ഹത് ലം​ഗ മേഖലയിലാണ് ഇവർ കൊല്ലപ്പെട്ടത്.

സംശയാസ്പദമായ ഇടത്തേക്ക് തിരച്ചിൽ നടത്തി എത്തിയ സംഘത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഏറ്റുമുട്ടളിലേക്ക് നയിക്കുകയും രണ്ട് ഭീകരർ കൊല്ലപ്പെടുകയും ചെയ്തു. ഓപ്പറേഷൻ ഇപ്പോഴും പുരോഗമിക്കുകയാണെന് അധികൃതർ അറിയിച്ചു.

ജമ്മു കാശ്മീരിൽ ഈ ആഴ്ച നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. നേരത്തെ രജൗരിയിലും അനന്ത് നാഗിലും രണ്ട് ഏറ്റുമുട്ടലുകൾ നടന്നിരുന്നു.

അനന്ത്നാഗിലെ ഗദൂൽ മേഖലയിൽ നടന്ന കോമ്പിങ് ഓപ്പറേഷൻ നാലാം ദിവസവും തുടർന്നു. അവിടെ ഇപ്പോഴും മൂന്നിലധികം തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേന സംശയിക്കുന്നു.

രജൗരിയിലും അനന്ത്‌നാഗിലും നടന്ന ഏറ്റുമുട്ടലിൽ നാല് സൈനികരും രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു.