തിരുവനന്തപുരം: സോളാർ വിവാദം ചൂടുപിടിക്കുമ്പോൾ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ് നായർ. “പ്രതി നായിക ” എന്ന പേരിലാണ് ആത്മകഥ. ആത്മകഥയുടെ കവർ ഫേസ്ബുക്ക് പേജിലൂടെ സരിത തന്നെയാണ് പങ്കുവച്ചത്. ഞാൻ പറഞ്ഞതെന്ന പേരിൽ നിങ്ങൾ അറിഞ്ഞവയുടെ പൊരുളും പറയാൻ വിട്ടു പോയവയും പുസ്തകത്തിലുണ്ടെന്ന് സരിത ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
ഉമ്മൻചാണ്ടിക്കെതിരായ സോളാർ വിവാദത്തിൽ ചർച്ചകൾ സജീവമാവുമ്പോഴാണ് ഇപ്പോൾ ആത്മകഥയുമായി സരിത രംഗത്തെത്തിയിരിക്കുന്നത്. സോളാർ ഗൂഢാലോചനയിൽ ആർക്കോക്കെ പങ്കുണ്ടെന്ന ചർച്ചകൾ വീണ്ടും സജീവമാവുകയും കേസുമായി ബന്ധപ്പെട്ട ഫെനി ബാലകൃഷ്ണൻ ഉൾപ്പെടെ ഉള്ളവർ പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വിട്ട സാഹചര്യത്തിലാണ് സരിത ആത്മകഥ തയ്യാറാക്കാൻ പോകുന്നത്. പ്രതി നായിക എന്നോ, പ്രതിനായിക എന്നോ വായിക്കാവുന്ന രീതിയിലാണ് പുസ്തകത്തിന്റെ കവർ പേജ് തയ്യാറാക്കിയിരിക്കുന്നത്.

