അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ആജീവനാന്ത വിലക്ക് നൽകണം; അമികസ് ക്യൂറി റിപ്പോർട്ട്

ന്യൂഡൽഹി: അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട പൊതുപ്രവർത്തകർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്ന് റിപ്പോർട്ട് നൽകി അമികസ് ക്യൂറി റിപ്പോർട്ട്. മുതിർന്ന അഭിഭാഷകനായ വിജയ് ഹസാരികയാണ് സുപ്രിംകോടതിയിൽ ഇത്തരമൊരു റിപ്പോർട്ട് സമർപ്പിച്ചത്.

ശിക്ഷിക്കപ്പെട്ടവർ ആറ് വർഷത്തെ വിലക്കിന് ശേഷം മത്സരിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്ക് വിരുദ്ധമാണെന്നാണ് റിപ്പോർട്ടിലെ പരാമർശം. നിയമനിർമ്മാണ സംഭാംഗത്വം പരമ പവിത്രമാണ്. കുറ്റം ചെയ്തവർ ആറ് വർഷത്തെ അയോഗ്യതയ്ക്ക് ശേഷം തൽസ്ഥാനം വഹിക്കുന്നത് ധാർമ്മികതയല്ലെന്നും റിപ്പോർട്ടിലുണ്ട്.

അതിനാൽ സ്ഥിരം അയോഗ്യത പ്രഖ്യാപിക്കണമെന്ന ആവശ്യം റിപ്പോർട്ട് മുന്നോട്ടുവെയ്ക്കുന്നു.