കവരത്തി: ലക്ഷദ്വീപിൽ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് മാംസം ഒഴിവാക്കിയ നടപടിയെ സുപ്രീംകോടതി ശരിവെച്ചു. കോഴി, ആട്ടിറച്ചി എന്നിവ ഒഴിവാക്കിയ ഉത്തരവിൽ ഇടപെടാൻ കോടതി വിസമ്മതിച്ച കോടതി നയപരമായ കാര്യങ്ങളിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി. മാംസം ഒഴിവാക്കിയ ഉത്തരവിൽ പക്ഷെ മീനും മുട്ടയും നിലനിർത്തിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും മാംസം ഒഴിവാക്കിയത് വൻ പ്രതിഷേധങ്ങൾക്കും കാരണമായിരുന്നു. വലിയ സമരങ്ങൾക്ക് വരെ ലക്ഷദ്വീപ് സാക്ഷിയായി. സുപ്രീം കോടതി ലക്ഷദ്വീപ് ഭരണകൂടത്തിൽ നിന്നടക്കം വിശദീകരണം തേടിയിരുന്നു. ഇതിനെതിരെയുള്ള പൊതുതാല്പര്യ ഹർജി കേരള ഹൈക്കോടതി നേരത്തെ തള്ളിയതായിരുന്നു. ഭരണകൂടത്തിന്റെ നയപരമായ കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.

