ബിജെപിയെ ശക്തിപ്പെടുത്താൻ കഠിനാധ്വാനം ചെയ്ത വ്യക്തി; പി പി മുകുന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മുതിർന്ന ആർഎസ്എസ് പ്രവർത്തകൻ പി പി മുകുന്ദന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൽ ബിജെപിയെ ശക്തിപ്പെടുത്താൻ കഠിനാധ്വാനം ചെയ്ത വ്യക്തിയാണ് പി പി മുകുന്ദനെന്ന് അദ്ദേഹം പറഞ്ഞു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലാളിത്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പേരിൽ മുകുന്ദൻ ജി ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

നാന തുറകളിലുമുള്ള ആളുകൾ ബുദ്ധിശക്തിയുടെയും താഴെത്തട്ടിലുള്ള ബന്ധത്തിന്റെയും പേരിൽ അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. ഓം ശാന്തി – പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. അതേസമയം, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും പി പി മുകുന്ദന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചത്.

മുകുന്ദേട്ടൻ ഒരുകാലത്ത് കേരളത്തിലെ ബിജെപിയുടെ കരുത്തുറ്റ മുഖമായിരുന്നുവെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.