തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പ്രശംസിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. പുതുപ്പള്ളി തിരഞ്ഞെടുപ്പിലെ യഥാർത്ഥ സ്റ്റാർ വി ഡി സതീശനാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പുതുപ്പള്ളിയിലെ യുഡിഎഫിന്റെ തിളക്കമാർന്ന വിജയത്തിന്റെ യഥാർത്ഥ ശില്പി വി ഡി സതീശനാണ്. എണ്ണയിട്ട യന്ത്രം പോലെ തന്റെ ടീമിനെ കൃത്യമായി പ്രവർത്തിപ്പിച്ച ‘ക്യാപ്റ്റൻ കൂൾ’ ആയിരുന്നു സതീശൻ. ‘താൻ പറഞ്ഞ ഭൂരിപക്ഷം കുറഞ്ഞാൽ അത് തന്റെ മാത്രം ഉത്തരവാദിത്വം ആയിരിക്കും, എന്നാൽ ഭൂരിപക്ഷം ഉയർന്നാൽ അത് ടീം വർക്കിന്റെ ഫലമായിരിക്കും’ എന്ന് പറയാൻ കഴിയുന്നവരെയാണ് നമ്മൾ നേതാക്കൾ എന്ന് വിളിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സതീശൻ ഇരുത്തം വന്ന നേതാവാണ്. കോൺഗ്രസ് എന്ന പാർട്ടി നശിച്ചു പോകരുതെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ സതീശന്റെ നേതൃത്വം കോൺഗ്രസിനും മതേതരത്വത്തിനും മുതൽകൂട്ടാണെന്നും അഭിനന്ദനങ്ങൾ നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ യഥാർത്ഥ സ്റ്റാർ വി. ഡി. സതീശനാണ്. അദ്ദേഹത്തിന്റെ നേതൃത്വപാടവത്തെക്കുറിച്ചും നിലപാടുകളിലെ വ്യക്തതയെക്കുറിച്ചും ഞാൻ മുൻപും എഴുതിയിട്ടുണ്ട്. എന്നാൽ പുതുപ്പള്ളിയിലെ യു ഡിഎഫിന്റെ തിളക്കമാർന്ന വിജയത്തിന്റെ യഥാർത്ഥ ശില്പി സതീശൻ തന്നെയാണ്. എണ്ണയിട്ട യന്ത്രം പോലെ തന്റെ ടീമിനെ കൃത്യമായി പ്രവർത്തിപ്പിച്ച ‘ക്യാപ്റ്റൻ കൂൾ’ ആയിരുന്നു സതീശൻ.
തൃക്കാക്കരയിലും നമ്മൾ ഇത് കണ്ടതാണ്. ‘ താൻ പറഞ്ഞ ഭൂരിപക്ഷം കുറഞ്ഞാൽ അത് തന്റെ മാത്രം ഉത്തരവാദിത്വം ആയിരിക്കും, എന്നാൽ ഭൂരിപക്ഷം ഉയർന്നാൽ അത് ടീം വർക്കിന്റെ ഫലമായിരിക്കും’ എന്ന് പറയാൻ കഴിയുന്നവരെയാണ് നമ്മൾ നേതാക്കൾ എന്ന് വിളിക്കേണ്ടത്… സതീശൻ ഇരുത്തം വന്ന നേതാവാണ്… കോൺഗ്രസ് എന്ന പാർട്ടി നശിച്ചു പോകരുതെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ സതീശന്റെ നേതൃത്വം കോൺഗ്രസിനും മതേതരത്വത്തിനും മുതൽകൂട്ടാണ്… അഭിനന്ദനങ്ങൾ

