വൈദ്യുതി നിരക്ക് വർധന അടുത്ത മാസം നിലവിൽ വരും .;യൂണിറ്റിന് 20പൈസയിൽ കൂടുതൽ വർദ്ധിക്കും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന അടുത്ത മാസം പ്രാബല്യത്തില്‍ വരും. പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാവും. ഹൈക്കോടതി സ്റ്റേ ഒഴിവായ സാഹചര്യത്തിലാണ് പ്രഖ്യാപനം. പെന്‍ഷന്‍ ഫണ്ടിലെ തുക നിരക്ക് വര്‍ദ്ധനയില്‍ ഇല്ലാത്തതിനാല്‍ 17 പൈസയുടെ ബാധ്യത ഒഴിവാക്കും. യൂണിറ്റിന് 47 പൈസയാണ് ബോര്‍ഡ് ആവശ്യപ്പെട്ട നിരക്ക് വര്‍ദ്ധന. മുന്‍കാല പ്രാബല്യത്തോടെയാകും നിരക്ക് കൂട്ടുക.
വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 41 പൈസ വര്‍ധിപ്പിക്കാന്‍ അനുമതി തേടി കെഎസ്ഇബി മാസങ്ങള്‍ക്ക് മുന്‍പ് റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ വ്യവസായ കണക്ഷന്‍ ഗുണഭോക്താക്കള്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ കഴിഞ്ഞ ദിവസമാണ് വിധിയുണ്ടായത്. വര്‍ധന ഹൈക്കോടതി പൂര്‍ണമായും തടഞ്ഞിട്ടില്ല. പകരം ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടിലേക്കുള്ള ബോര്‍ഡിന്റെ ബാധ്യത താരിഫ് വര്‍ധനയിലൂടെ ഈടാക്കരുതെന്നാണ് നിര്‍ദേശം. കേസ് തീര്‍പ്പായതോടെ നിരക്ക് വര്‍ധനയ്ക്ക് വേണ്ടിയുള്ള ബോര്‍ഡിന്റെ അപേക്ഷ റെഗുലേറ്ററി കമ്മീഷന്‍ അടുത്ത ആഴ്ച പരിഗണിക്കും.വൈദ്യുതി വാങ്ങാന്‍ പുതിയ ടെന്‍ഡര്‍ ക്ഷണിക്കാനൊരുങ്ങുകയാണ് കെ എസ് ഇ ബി. കഴിഞ്ഞ ടെണ്ടറുകളില്‍ മതിയായ വൈദ്യുതി ലഭിക്കാത്തതോടെയാണ് നീക്കം. ഒക്ടോബര്‍ മുതല്‍ അടുത്ത മെയ് വരെയാണ് വൈദ്യുതി വാങ്ങുക.ഹ്രസ്വകാല, സ്വാപ്പ് ടെന്‍ഡറുകള്‍ പ്രകാരം കെ എസ് ഇ ബി വൈദ്യുതി വാങ്ങും.465 മെഗാവാട്ടിന്റെ കരാറാണ് കടുത്ത വൈദ്യുതി പ്രതിസന്ധി പരിഗണിച്ച പുനഃസ്ഥാപിക്കാൻ ശ്രെമിക്കുന്നത്.