വാട്സ്ആപ്പ് ബിസിനസ്സ് ചാറ്റുകൾക്ക് പണം വാങ്ങാൻ ഒരുങ്ങി മെറ്റ

ബിസിനസ് ചാറ്റുകൾക്ക് പണം വാങ്ങാനായി പുതിയ പദ്ധതി തയ്യാറാക്കി വാട്സ്ആപ്പ്. സിഎൻബിസി പുറത്തിറങ്ങിയ റിപ്പോർട്ടിലാണ് ജനപ്രിയ മെസ്സേജിങ് ആപ്പായ വാട്ട്‌സ്അപ്പിലെ പുതിയ പദ്ധതിയെ കുറിച്ച് പറയുന്നത്.

മെറ്റയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്ക്, ഇൻസ്റ്റ​ഗ്രാം തുടങ്ങിയ ആപ്പുകളിൽ നിന്ന് കമ്പനിക്ക് മികച്ച വരുമാനം ലഭിക്കുന്നുണ്ട്. എന്നാൽ നിരവധി ഉപഭോക്തക്കൾ വാട്സ്ആപ്പ് ഉപയോ​ഗിക്കുന്നുണ്ടെങ്കിലും വേണ്ടത്ര വരുമാനം വാട്സ്ആപ്പ് വഴി മെറ്റയ്ക്ക് ലഭിക്കുന്നില്ല. ഈ അവസരത്തിലാണ് മൊണിറ്റൈസേഷൻ നൽകി പണമുണ്ടക്കാൻ കമ്പനി പുതിയ പദ്ധതികൾ തയ്യാറാക്കുന്നത്. ഇന്ത്യ,ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യം വെച്ചാണ് മെറ്റ പുതിയ ബിസിനസ് പ്ലാൻ തയ്യാറാക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

ഓരോ സംഭാഷണത്തിനും വിവിധ കമ്പനികളിൽ നിന്ന് 15 സെന്റ് അല്ലെങ്കിൽ ഏകദേശം 40 പൈസ വരെ വാട്സ്ആപ്പിന് നൽകും എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇന്ത്യ, ബ്രസീൽ പോലെ ജനസംഖ്യ കൂടുതൽ ഉള്ള രാജ്യങ്ങളിൽ നിരവധി ആളുകളാണ് ഇത്തരത്തിൽ വാട്സ്ആപ്പ് വഴി വ്യാപാരം നടത്തുന്നത്. ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളിൽ വാട്സ്ആപ്പിനെ ആശ്രയിക്കുന്നവർ നിരവധിയാണ്. വ്യവസാങ്ങൾ വാട്സ്ആപ്പിനെ ആശ്രയിച്ച് നടക്കുന്നുണ്ട് നടത്തുന്നവർക്ക് ഇത് തിരിച്ചടിയാവും എന്നാണ് വിലയിരുത്തൽ. പുതിയ നയം പഠിക്കാനും നടപ്പിലാക്കാനും 90 അംഗ ഉല്‍പ്പന്ന ടീമിനെ വാട്‌സ്ആപ്പ് നിയമിച്ചിട്ടുള്ളതയാണ് റിപ്പോർട്ട്‌.