തൃശൂർ: പുലിക്കളി സംഘത്തിന് കൈത്താങ്ങായി നടൻ സുരേഷ് ഗോപി. പുലിക്കളി സംഘത്തിന് അദ്ദേഹം ധനസഹായം നൽകി. ഓരോ പുലിക്കളി സംഘത്തിനും 50,000 രൂപ വീതമാണ് അദ്ദേഹം ധനസഹായമായി നൽകിയത്.
സുരേഷ് ഗോപി തന്നെ നേരിട്ടെത്തിയാണ് ഓരോ സംഘത്തിനും തുക കൈമാറിയത്. അതേസമയം, നേരത്തെ കേന്ദ്ര സർക്കാരും പുലിക്കളി സംഘങ്ങൾക്ക് ധനസഹായം അനുവദിച്ചിരുന്നു. കേന്ദ്ര സംസ്‌കാരിക വകുപ്പ് ഓരോ സംഘത്തിനും ഒരു ലക്ഷം രൂപ വീതമാണ് നൽകിയത്.

