പൊരുതി തോറ്റ് പ്രഗ്നാനന്ദ ; ചെസ്സ് ചാമ്പ്യനായി മാഗ്നസ് കാൾസൻ

ഫിഡെ ചെസ്സ് ലോകകപ്പ് ചാമ്പ്യൻഷിപ്പിൽ തോറ്റെങ്കിലും ഇന്ത്യൻ താരം പ്രഗ്നാനന്ദയ്ക്ക് തലയുയർത്തി മടങ്ങാം. ലോക ഒന്നാം നമ്പർ താരമായ നോർവേയുടെ മാഗ്നസ് കാൽസനെ അവസാന നിമിഷം വരെ കളിയിൽ പരീക്ഷിച്ച ശേഷമാണ് പ്രഗ്നാനന്ദ പരാജയം ഏറ്റുവാങ്ങിയത്. ആദ്യത്തെ രണ്ട് ഗെയിമുകളും സമനിലയിൽ അവസാനിക്കുകയായിരുന്നു. ശേഷമുള്ള ട്രൈബ്രേക്കറിൽ ആയിരുന്നു ഒന്നര പോയിന്റ് നേടി കാൾസൻ ജയിച്ചത്. ട്രൈബ്രേക്കറിലെ ആദ്യത്തെ ഗെയിമിൽ കാൾസൻ ഒരു പോയിന്റ് നേടിയിരുന്നു.

രണ്ടാമത്തെ ഗെയിം സമനിലയിൽ ആണെങ്കിലും ആദ്യത്തെ ഗെയിമിന്റെ പോയിന്റ് ആണ് കാൾസനെ ചാമ്പ്യൻ ആക്കിയത്. ട്രൈബ്രേക്കറിന് മുമ്പുള്ള ആദ്യ രണ്ട് കളിയിലും പ്രഗ്നനാന്ദ കാൾസനെ സമനിലയിൽ തളച്ചു. രണ്ടാം ഗെയിമിൽ 30 നീക്കങ്ങൾക്കൊടുവിൽ മത്സരം വീണ്ടും സമനിലയിലായി. ഇതോടെയായിരുന്നു വ്യാഴാഴ്ചത്തെ ട്രൈബ്രേക്ക്റിലേക്ക് മത്സരം നീങ്ങിയത്. വിശ്വനാഥൻ ആനന്ദിന്ശേഷം ചെസ്സ് ലോകകപ്പ് ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ . രണ്ടുവട്ടം ആയിരുന്നു വിശ്വനാഥൻ ആനന്ദ് ചെസ്സ് ലോകകപ്പ് ചാമ്പ്യൻ ആയത്.