പത്തനാപുരം : സംസ്ഥാന പൊതുമരാമത്ത് മന്ത്രി റിയാസിനെ വിമർശിച്ച് കെ ബി ഗണേഷ് കുമാർ എം എൽ എ. തന്നെ പോലെ സീനിയറായ ജനപ്രതിനിധിയുടെ ആവശ്യങ്ങൾ മന്ത്രി മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നായിരുന്നു എം എൽ എ വിമർശിച്ചത്. പത്തനാപുരം ഈസ്റ്റ് -കോക്കുളത്ത് റോഡിൻറെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു മന്ത്രിയെ എം എൽ എ വിമർശിച്ചത്.
മുൻ മന്ത്രി ജി സുധാകരൻ സ്നേഹവും പരിഗണനയും നൽകിയിരുന്നു. പത്തനാപുരം ബ്ലോക്കിൽ 100 മീറ്റർ റോഡ് പോലും ഈ വർഷം പി ഡബ്ള്യൂ ഡി അനുവദിച്ചിട്ടില്ല. മുൻ മന്ത്രി ജി സുധാകരനാണ് പുതുതായി പണി കഴിപ്പിച്ച റോഡിനായി പണം അനുവദിച്ചത്. അദ്ദേഹത്തിന് കൈയ്യടിച്ചാണ് നന്ദി പറയേണ്ടത്. റിയാസിന്റെ പടം വച്ച സ്ഥാനത്ത് സുധാകരന്റെ പടമാണ് വയ്‌ക്കേണ്ടിയിരുന്നത് എന്നുമായിരുന്നു ഗണേശ് കുമാറിന്റെ പ്രതികരണം.
റോഡിന് പണം അനുവദിക്കുന്ന കാര്യം റിയാസിന്റെ ശ്രദ്ധയിൽ പ്പെടുത്തിയിരുന്നുവെന്നും ഇവരെക്കാളൊക്കെ മുൻപ് താൻ 20 വർഷം മന്ത്രിയായിരുന്നുവെന്നതിനാൽ നിയമസഭയിലെ സീനിയോറിറ്റിയുടെ ബഹുമാനമെങ്കിലും കാണിക്കണമെന്നുമായിരുന്നു ഗണേഷിന്റെ വിമർശനം.

