15,98,600 രൂപയുടെ സ്വത്തുക്കൾ; മാസ ശമ്പളം 25,000 രൂപ, ചാണ്ടി ഉമ്മന്റെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ

കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ സ്വത്ത് വിവരങ്ങൾ പുറത്ത്. 15,98,600 രൂപയുടെ സ്വത്താണ് ചാണ്ടി ഉമ്മന് ആകെയുള്ളത്. കൈയിലുള്ള പണവും ബാങ്ക് നിക്ഷേപങ്ങളും ഉൾപ്പെടെയാണിത്. നാമനിർദേശ പത്രികയ്‌ക്കൊപ്പം ചാണ്ടി ഉമ്മൻ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വ്യക്തിഗത വായ്പകൾ ഉൾപ്പെടെ 12,72,579 രൂപയുടെ ബാധ്യതകളുണ്ടെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.

ചാണ്ടി ഉമ്മന് സ്വന്തമായി വീടോ സ്ഥലമോ ഇല്ല. 25,000 രൂപ മാസ ശമ്പളമുണ്ട്. 15, 000 രൂപ മാത്രമാണ് നിലവിൽ ചാണ്ടി ഉമ്മന്റെ കയ്യിലുള്ളത്. കോവിഡ് പ്രോട്ടോക്കോൾ ലംഘനം ഉൾപ്പെടെ മൂന്ന് ക്രിമിനൽ കേസുകളും ചാണ്ടി ഉമ്മനെതിരെയുണ്ട്.