പേരിലുണ്ടായ വിവാദം കാരണം ഞങ്ങളുടെ ജയിലർ 100 പേർ കൂടുതലറിഞ്ഞുവെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ

തമിഴ് സിനിമ ജയിലറുമായി ബന്ധപ്പെട്ട വിവാദം കാരണം തങ്ങളുടെ സിനിമയ്ക്ക് ഗുണം മാത്രമാണ് ഉണ്ടായതെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. വിവാദം കത്തിയപ്പോൾ തങ്ങളുടെ സിനിമ ജയിലർ കൂടുതൽ ആളുകൾ അറിഞ്ഞെന്നും അതിനാൽ വിവാദത്തെ പോസിറ്റീവ് സെൻസിലാണ് നോക്കികാണുന്നതെന്നും നടൻ അഭിപ്രായപ്പെട്ടു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

പേരിനെ സംബന്ധിച്ച് വിവാദമുണ്ടായപ്പോൾ അവർ പേര് മാറ്റാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. അത് മീഡിയയിൽ അഡ്രസ് ചെയ്യേണ്ട വിഷയമായി തോന്നിയതിനാൽ വെളിപ്പെടുത്തി. ജയിലർ എന്ന പേര് ആദ്യം രജിസ്റ്റർ ചെയ്തതിനാൽ കൂടുതൽ പരിഗണന ഞങ്ങൾക്കാണ് എന്നായിരുന്നു നടൻ പ്രതികരിച്ചത്. വിവാദം മൂലം പ്രൊമോഷനില്ലാതെ ഞങ്ങളുടെ ചിത്രത്തിന് പബ്ലിസിറ്റി ലഭിച്ചെന്നും നടൻ പ്രതികരിച്ചു.