അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നു; ആരോപണവുമായി ഹർഷീന

തിരുവനന്തപുരം: അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീന. ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരമിരിക്കാനാണ് ഹർഷീനയുടെ തീരുമാനം.

ആരോഗ്യവകുപ്പിന്റെ നിരവധി അന്വേഷണങ്ങൾ നടന്നു. ഈ അന്വേഷണങ്ങൾ അനുകൂലമായിരുന്നില്ല. പോലീസ് സ്റ്റേറ്റ് മെഡിക്കൽ ബോർഡിന് അപ്പീൽ നൽകിയിട്ടുണ്ടെന്നും അന്വേഷണം അട്ടിമറിക്കാൻ ഉള്ള ശ്രമം ആണോ എന്ന് സംശയിക്കുന്നുണ്ടെന്നും ഹർഷീന ആരോപിച്ചു.

മെഡിക്കൽ കോളേജിന് മുന്നിൽ സമരം നടത്തിയത് കൊണ്ടാകാം സമരം സർക്കാർ കാണാഞ്ഞത്. അതുകൊണ്ട് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുന്നത്. ആരോഗ്യമന്ത്രി പറയുന്നത് വാക്കിൽ മാത്രം ഒതുങ്ങുന്നു. പ്രവർത്തിച്ചു കാണിക്കണമെന്നും ഹർഷീന ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ ഇന്ന് കാണാൻ ശ്രമിക്കും. 87 ദിവസമായി തെരുവിലാണന്നും ഹർഷീന കൂട്ടിച്ചേർത്തു.