ന്യൂ ഡൽഹി : വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ അധ്യക്ഷൻ ടെഡ്രോസ് അഥാനോം ഗെബ്രിയേസസിനെ തുളസി ഭായി എന്ന് അഭിസംബോധന ചെയ്തു മോദി. ജി -20യിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയപ്പോഴായിരുന്നു ഈ സംഭവമുണ്ടായത്. ആഗസ്റ്റ് 17, 18 തീയതികളിൽ നടക്കുന്ന ലോകാരോഗ്യ സംഘടനയുടെ ചടങ്ങ് ഉദ്ഘാടനം ചെയ്യാനാണ് ടെഡ്രോസ് ഇപ്പോൾ ഇന്ത്യയിലെത്തിയത്. ‘എന്റെ സുഹൃത്ത് തുളസി ഭായി നവരാത്രി ആഘോഷങ്ങൾക്ക് ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നു, അദ്ദേഹത്തിന് സ്വാഗതം’ എന്നായിരുന്നു നരേന്ദ്രമോദി എക്സില്‍ കുറിച്ചത്.
കഴിഞ്ഞവർഷം നടന്ന ഗ്ലോബൽ ആയുഷ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇന്നോവേഷൻ ഉച്ചകോടിയിൽ വച്ചായിരുന്നു മോദി ടെഡ്രോസിന് തുളസി ഭായി എന്ന് പേര് നൽകിയത്. ഇന്ത്യൻ അധ്യാപകർ നൽകിയ വിദ്യാഭ്യാസത്തിലാണ് താൻ ഇന്നീ നിലയിൽ എത്തിയതെന്നും താൻ പക്കാ ഗുജറാത്തി ആയതിനാൽ ഒരു ഗുജറാത്തി പേര് വേണമെന്ന് ആവശ്യപ്പെട്ടതിനാൽ താൻ തുളസി ഭായി എന്ന പേര് നൽകിയെന്നും ആയിരുന്നു മോദിയുടെ വിശദീകരണം. കേന്ദ്രമന്ത്രിമാരായ മൻസുഖ് മാണ്ഡവ്യ, സർബാനന്ദ സോനോവാൾ എന്നിവർ ജി -20 രാജ്യങ്ങളുടെ ആഗോള ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

