സ്‌പീക്കറുടെ ഹിന്ദു ദൈവങ്ങളുമായി ബന്ധപ്പെട്ട പരാമർശം ; മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എൻ എസ്എസ്

തിരുവനന്തപുരം : സ്‌പീക്കർക്കെതിരെ രംഗത്തെത്തി എൻ എസ് എസ്. ഹിന്ദു ആരാധനാ മൂർത്തിക്കെതിരായ ഷംസീറിന്റെ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നാണ് എൻ എസ് എസ് സെക്രട്ടറി സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്. സ്‌പീക്കറുടെ പരാമർശം ഹിന്ദു മത വികാരം വ്രണപ്പെടുത്തുന്നതാണെന്നും എൻ എസ് എസ് പറഞ്ഞു. ഗണപതിയെ സ്പീക്കർ അധിക്ഷേപിച്ചെന്നാരോപിച്ച് സംഘ പരിവാർ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്.

യുവമോർച്ച ഷംസീറിനെ വെല്ലു വിളിച്ച് നടത്തിയ പ്രസംഗത്തെ തുടർന്ന് അതിന് പിറകെ വന്ന ജയരാജന്റെ മോർച്ചറി പരാമർശം വൻ വിവാദമായിരുന്നു. ജൂലൈ 21 ന് കുന്നത്തുനാട് വച്ച് നടത്തിയ ഹിന്ദു ദൈവങ്ങളുമായി ബന്ധപ്പെട്ട ഷംസീറിന്റെ പ്രസംഗത്തെച്ചൊല്ലിയാണ് വിവിധ ഹിന്ദു സംഘടനകൾ രംഗത്തെത്തിയത്. ബി ജെ പി ഈ പരാമർശത്തിൽ ഷംസീറിനെതിരെ പോലീസിൽ പരാതി വരെ നൽകിയിരിക്കുകയാണ്. എൻ എസ് എസ് കൂടി സ്‌പീക്കർക്കെതിരെ രംഗത്ത് വന്നതോടെ സർക്കാർ സ്വീകരിക്കാൻ പോകുന്ന നടപടി എന്താണെന്ന് ഉറ്റു നോക്കേണ്ടതായുണ്ട്.