തിരുവനന്തപുരം: സര്‍ക്കാരിന് വേണ്ടി കൊവിഡ് പരിശോധന നടത്തുന്ന സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ നിരക്ക് തീരുമാനിച്ചു. സര്‍ക്കാര്‍ ലാബുകള്‍ക്ക് പുറമേ എം പാനല്‍ ചെയ്ത സ്വകാര്യ ലാബുകളും സര്‍ക്കാരിനായി സാമ്പിള്‍ പരിശോധന നടത്താറുണ്ട്.
ഇപ്പോള്‍ 500 രൂപയാണ് സാധാരണ ഈടാക്കുന്ന ചാര്‍ജ്. എം പാനല്‍ ചെയ്ത സ്വകാര്യ ലാബുകളില്‍ ഒരു സാമ്പിള്‍ പരിശോധിക്കാന്‍ 418 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.

