ഉത്തർപ്രദേശ് മുഖ്യമന്ത്രിയോടൊപ്പം ഇന്ന് ജയിലർ സിനിമ കാണുമെന്ന് രജനികാന്ത്

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനോടൊപ്പം ജയിലർ തീയറ്ററിൽ പോയി കാണുമെന്ന് പറഞ്ഞു സൂപ്പർ താരം രജനി കാന്ത് . സിനിമ ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് ഇത്രയും ഹിറ്റായതെന്നും അദ്ദേഹം വാർത്ത ഏജൻസിയോട് വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് താരം ലക്നൗവിലെത്തിയത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം രജനികാന്ത് നായകനായി പ്രദർശനത്തിനെത്തിയ തമിഴ് സിനിമയാണ് ജയിലർ.

തീയറ്ററിൽ 370 കോടിയിലധികം കളക്‌ഷൻ നേടിയ ചിത്രം തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്നാണ് നിർമാതാക്കളായ സൺ പിക്ചേഴ്‌സ് പറയുന്നത്. നെൽസൺ ദിലീപ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, വിനായകൻ എന്നിവരും പ്രധാന വേഷമിടുന്നുണ്ട്.