‘വിഷമിക്കേണ്ട കണ്ണാ, പെട്ടെന്ന് സുഖം പ്രാപിക്കും’; ആരാധികക്ക് ആശ്വാസ വാക്കുകളുമായി രജനികാന്ത്; വൈറലായി വീഡിയോ

അസുഖ ബാധിതയായി ചികിത്സയില്‍ കഴിയുന്ന ഒരു ആരാധികക്ക് ആശ്വാസവാക്കുകളുമായി വന്ന സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഇപ്പോള്‍. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സൗമ്യ എന്ന ആരാധികക്ക് വേണ്ടിയാണ് രജനികാന്തിന്റെ ആശ്വാസ വാക്കുകള്‍ വീഡിയോ സന്ദേശമായി എത്തിയത്.

‘ഹലോ സൗമ്യ, സുഖമായായിരിക്കുന്നോ? നന്നായി ഇരിക്കൂ, നിനക്ക് ഒന്നും ഉണ്ടാകില്ല. ക്ഷമിക്കണം കണ്ണാ, ഇപ്പോള്‍ കൊറോണയൊക്കെ ആയതുകൊണ്ട് എനിക്ക് നിന്നെ കാണാന്‍ കഴിയിന്നില്ല, മാത്രമല്ല എനിക്ക് ആരോഗ്യപരമായി അത്ര സുഖവുമില്ല. അല്ലായിരുന്നെങ്കില്‍ ഞാന്‍ നിന്നെ വന്നു കാണുമായിരുന്നു മകളെ, ധൈര്യമായിരിക്കൂ മകളെ, ഒന്നും ഉണ്ടാകില്ല, ഞാന്‍ നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം. നോക്ക് നീ എത്ര സുന്ദരിയാണ്. ചിരിക്കുമ്പോള്‍ നീ എത്ര ഭംഗിയായിരുന്നു. വിഷമിക്കണ്ട കണ്ണാ.. നീ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കും…’ എന്നാണ് രജനികാന്ത് വീഡിയോയില്‍ പറയുന്നത്.