ന്യൂഡൽഹി: നിരോധനത്തിനെതിരെ സുപ്രീകോടതിയെ സമീപിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. സംഘടനയെ നിരോധിച്ച കേന്ദ്രസർക്കാർ തീരുമാനം ശരിവെച്ച യുഎപിഎ ട്രൈബ്യൂണലിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഹർജി സമർപ്പിച്ചു. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സംഘടനയെ നിരോധിച്ചത് എന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ വാദം
കഴിഞ്ഞ വർഷം സെപ്റ്റംബർ മാസമാണ് അഞ്ചുവർഷത്തേക്ക് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്രസർക്കാർ നിരോധിച്ചത്. യു.എ.പി.എ ടൈബ്രൂണൽ മാർച്ചിൽ ഈ തീരുമാനം ശരിവെയ്ക്കുകയും ചെയ്തിരുന്നു.
പോപ്പുലർ ഫ്രണ്ട് രാജ്യത്തിന്റെ സുരക്ഷക്കും അഖണ്ഡതക്കും ദോഷകരമാണെന്നാണ് കേന്ദ്രസർക്കാർരിന്റെ വാദം. നിരോധനത്തിന് ശേഷം രാജ്യവ്യാപകമായി എൻഐഎ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു

