അസിസ്റ്റന്റ് ഡെപ്യുട്ടേഷൻ നിയമനം; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള വനിത കമ്മിഷനിൽ ഡെപ്യുട്ടേഷൻ നിയമനം. നിലവിലുള്ള ഒരു അസിസ്റ്റന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനം അനുഷ്ഠിക്കുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിത കമ്മിഷൻ, ലൂർദ് പള്ളിക്കു സമീപം, പിഎംജി, പട്ടം പിഒ, തിരുവനന്തപുരം 695004 എന്ന വിലാസത്തിൽ നൽകണം. അപേക്ഷ നൽകേണ്ട അവസാന തീയതി സെപ്തംബർ 25.