തിരവനന്തപുരം; കൊവിഡ് പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിവസം വലിയ തോതിലുള്ള ആഹ്‌ളാദ പ്രകടനങ്ങള്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ ആഹ്‌ളാദ പ്രകടനങ്ങളുടെ ആവശ്യമില്ല. ലോക് ഡൗണ്‍ പാടില്ല, എന്നാല്‍ നിയന്ത്രണങ്ങള്‍ പാലിക്കണം എന്നാണ് നിലപാടെന്നും അദ്ദേഹം അറിയിച്ചു.കെ.പി.സി.സി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം അറിയിച്ചത്.
കൊവിഡിന്റെ രണ്ടാം തരംഗം വളരെ ശക്തി പ്രാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ 28,447 ആണ്. വളരെ നിര്‍ണ്ണായകമായ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രയത്നം ഉണ്ടെങ്കില്‍ നമുക്ക് ഈ മഹാമാരിയെ നിയന്ത്രിക്കാനാവുന്നതേയുള്ളുവെന്നും അതിനാല്‍ ജാഗ്രതയോടെ എന്നാല്‍, പരിഭ്രാന്തിതെല്ലും ഇല്ലാതെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിപ്പോളെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷത്തെ അനുഭവ പാഠം നമ്മുടെ മുന്നിലുണ്ട്. ഈ വൈറസ്സിന്റെ പ്രത്യേകതകള്‍ എന്തൊക്കെ, അത് പടരുന്നതെങ്ങനെ, വൈറസ് ബാധയുണ്ടായാല്‍ എന്തുചെയ്യണം. ചികിത്സ എങ്ങനെ വേണം, വൈറസിനെ പ്രതിരോധിക്കേണ്ടതെങ്ങനെ തുടങ്ങിയ വിലപ്പെട്ട വിവരങ്ങളെല്ലാം ഇപ്പോള്‍ നമുക്കുണ്ട്.
സര്‍ക്കാരും അവസരത്തിനൊത്ത് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. വെറുതേ ബഡായി അടിക്കുന്നതിതില്‍ മാത്രമായി കൊവിഡ് പ്രതിരോധം ഒതുക്കിക്കളയരുത്. പ്രതിപക്ഷത്തെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെയും വിശ്വാസത്തിലെടുത്ത്, അവരെയും ഈ പോരാട്ടത്തില്‍ പങ്കാളികളാക്കി മുന്നോട്ടുപോകണം. തിങ്കളാഴ്ച സര്‍ക്കാര്‍ വിളിച്ച സര്‍വ്വ കക്ഷി യോഗത്തില്‍ സഹകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.

