കോട്ടയം: തുടര്‍ഭരണത്തിന് വേണ്ട കാര്യങ്ങളൊന്നും കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാനത്ത് നടന്നിട്ടില്ലെന്നും പ്രതീക്ഷിക്കാത്ത തോല്‍വിയാണുണ്ടായതെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനവിധി പൂര്‍ണമായും മാനിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം പരാജയം നിരാശയോടെയല്ല, വെല്ലുവിളിയോടെയാണ് ഏറ്റെടുക്കുന്നതെന്നും തുറന്നടിച്ചു. പുതുപ്പളളിയില്‍ ഭൂരിപക്ഷം കുറഞ്ഞത് വേറൊരു പാറ്റേണായി കണ്ടാല്‍ മതി.തിരഞ്ഞെടുപ്പില്‍ ജയിച്ചത് കൊണ്ട് അഹങ്കരിക്കുകയോ തോറ്റത് കൊണ്ട് നിരാശപ്പെടുകയോ ചെയ്യില്ല. സഹപ്രവര്‍ത്തകരുമായി ആലോചിച്ച് മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
2021-05-02

