തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം തെറ്റിപ്പിരിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം തെറ്റിപ്പിരിഞ്ഞു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 20 കൗണ്‍സിലര്‍മാര്‍ നേരിട്ടും മറ്റുള്ളവര്‍ ഓണ്‍ലൈനായി പങ്കെടുക്കാനായിരുന്നു സര്‍വകക്ഷി യോഗത്തിലെ തീരുമാനം. അതേസമയം, ഇത് ലംഘിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ ഹാളിലേക്ക് എത്തി. ഇതോടെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ചൂണ്ടിക്കാട്ടി യോഗം പിരിച്ചുവിടുകയായിരുന്നു. അതേസമയം, ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വിവാദ അജണ്ടകള്‍ പാസാക്കുകുകയും ചെയ്തു.ഇക്കൂട്ടത്തില്‍, പൊതുനിരത്തില്‍ പൊങ്കാല ഇല്ലാതിരുന്നിട്ടും ഈ വര്‍ഷം ശുചീകരണത്തിന് ലോറി വിളിച്ച വകയില്‍ മൂന്നര ലക്ഷത്തോളം രൂപ ചെലവാക്കിയെന്ന നടപടി അംഗീകരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്താണ് മേയര്‍ കൗണ്‍സില്‍ പിരിച്ചുവിട്ടത്.പുതിയ മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള കോര്‍പ്പറേഷന്‍ ഭരണസമിതിക്ക് നേരെ ഉയര്‍ന്ന ആദ്യ പരാതിയാണിത്. ഇത് ചര്‍ച്ച ചെയ്യേണ്ട കൗണ്‍സില്‍ യോഗമാണ് തെറ്റിപ്പിരിഞ്ഞത്. ഈ അഴിമതി ആരോപണത്തില്‍ പ്രതികരിക്കാനും മേയര്‍ തയ്യാറായില്ല.