ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ അറിയിച്ച് നിയമസഭയില്‍ പ്രമേയം പാസാക്കാനൊരുങ്ങി സംസ്ഥാനം

തിരുവനന്തപുരം: അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ പ്രതിഷേധിക്കുന്ന ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ അറിയിച്ച് നിയമസഭയില്‍ പ്രമേയം പാസാക്കും. ഇതിനുള്ള നടപടി ക്രമങ്ങള്‍ സ്പീക്കര്‍ പരിശോധിച്ചു തുടങ്ങി. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനായി സഭ ചേര്‍ന്നതിന് ശേഷം തൊട്ടടുത്ത ദിവസം പ്രമേയവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ചര്‍ച്ച നടക്കും. ഇതിനു പിന്നാലെ ലക്ഷദ്വീപിനെ പിന്തുണച്ച് പ്രമേയം പാസാക്കാനാണ് പദ്ധതി. ലക്ഷദ്വീപ് ജനതയുടെ പോരാട്ടത്തെ പിന്തുണച്ചുകൊണ്ട് പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ആവശ്യപ്പെട്ടിരുന്നു.