കോഴിക്കോട്: സ്പീക്കര്‍ എം ബി രാജേഷിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വടകര എം.എല്‍.എ കെ.കെ രമ. ടി.പി ചന്ദ്രശേഖരന്റെ ബാഡ്ജ് ധരിച്ച് സഭയിലെത്തി സത്യപ്രതിജ്ഞാ ചെയ്ത സംഭവം സത്യപ്രതിജ്ഞാ ലംഘനമാണോയെന്ന് പരിശോധിക്കുമെന്ന് സ്പീക്കര് എം ബി രാജേഷ് പറഞ്ഞിരുന്നു. സ്പീക്കറുടെ കസേര മറിച്ചിട്ട് അത് കാല് കൊണ്ട് ചവിട്ടിത്തെറിപ്പിച്ചവരാണോ സത്യപ്രതിജ്ഞാ ലംഘനത്തെ പറ്റി പറയുന്നതെന്ന് വടകര എം എല്‍ എ കെ കെ രമ ചോദിച്ചു. തന്റെ വസ്ത്രത്തിന്റെ ഭാഗമായിട്ടാണ് താന്‍ ആ ബാഡ്ജ് ധരിച്ചെത്തിയതെന്നും ഇതിലും വലുത് പ്രതീക്ഷിച്ചതാണെന്നുംഎല്ലാം പരിശോധിച്ച് തന്നെയാണ് അങ്ങനെ ചെയ്തത്. സ്പീക്കര്‍ പരിശോധിക്കട്ടെയെന്നും എന്നിട്ട് തൂക്കി കൊല്ലാന്‍ വിധിക്കുന്നെങ്കില്‍ അങ്ങനെ ചെയ്യട്ടേയെന്നും രമ പ്രതികരിച്ചു.ഇടത് തരംഗം തന്നെയുണ്ടായിട്ടും വടകര നഷ്ടപ്പെട്ടത് എല്‍ ഡി എഫിന് വവലിയ ക്ഷീണവുമായിരുന്നു. നിയമസഭയിലെത്തിയ രമ ആര് എം പി നേതാവും ഭര്ത്താവുമായ ടി പി ചന്ദ്രശേഖരന്റെ ഫോട്ടോ പതിച്ച ബാഡ്ജ് ധരിച്ചിരുന്നത് വലിയ ചര്‍ച്ചയായിരുന്നു.
2021-05-27

