ടോക്യോ ഒളിംപിക്‌സ് : കാഴ്ചക്കാരാകാന്‍ ജപ്പാന്‍ പൗരന്മാര്‍ക്ക് വിലക്ക്

ടോക്യോ: ഒളിംപിക്‌സില്‍ കാഴ്ചക്കാരായി ജപ്പാന്‍ പൗരന്മാര്‍ക്ക് വിലക്ക്. കോവിഡ് സാഹചര്യത്തിലാണ് ഈ നീക്കം. ഒളിംപിക്‌സിനു മുന്നോടിയായി ടോക്യോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് അധികൃതര്‍ തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. കോറോണ വൈറസിനെ തടയുന്നതിനു പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗ പറഞ്ഞു. മറ്റുരാജ്യങ്ങളില്‌നിന്നുള്ള കാഴ്ചക്കാര്‍ക്കു സംഘാടകര്‍ നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു.