നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്യാന്‍ അമ്മ

കേരളത്തിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ പഠനത്തിന് സൗകര്യം ഒരുക്കാന്‍ പദ്ധതിയുമായി താര സംഘടന ‘അമ്മ’. ‘ഒപ്പം, അമ്മയും’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ അര്‍ഹതപ്പെട്ട വിദ്യാര്‍ഥികളെ കണ്ടെത്തി 100 ടാബുകള്‍ ആദ്യ ഘട്ടത്തില്‍ നല്കുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ‘അമ്മ’ എക്‌സിക്യൂട്ടീവ് അംഗമായ നടന് ബാബുരാജ് പങ്കുവയ്ച്ച ഫെയ്‌സ്ബുക്ക് പോസ്റ്റില് പറയുന്നു.

ബാബുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് – ‘സുഹൃത്തുക്കളെ , ഈ അവസരം നിങ്ങളില് അര്ഹരായ കുഞ്ഞുമക്കള്ക്കു പ്രയോജനപ്പെടുത്താന് ഉപകരിക്കട്ടെ. മറ്റുള്ളവരോട് ആവശ്യപ്പെടാന് സാധികാത്ത ഇടത്തരം കുടുംബങ്ങളിലെ കുഞ്ഞുങ്ങള്ക്കും ഈ അവസരം പ്രയോജനപ്പെടട്ടെ’